2014, ഡിസംബർ 7, ഞായറാഴ്‌ച

ഒരു പൈങ്കിളി പോസ്റ്റ് ;)

"ഈ ബൂലോഗത്തിലെ പല പ്രസിദ്ധങ്ങളായ ബ്ലോഗ് പോസ്റ്റുകളും ന്റെ ബ്ലോഗീന്ന് പലരും പലപ്പോഴായി അടിച്ചോണ്ടു പോയതാട്ട്വോ. കോപ്പിയടി കൂട്ണേനെപ്പറ്റി ഞാന്‍ ന്ത് പറയാന്‍! എഴുത്ത് മുഴുവന്‍ ന്റേം പ്രസിദ്ധി മുഴുവന്‍ അവര്‍ക്കും."

ശോകം.

"അല്ലാ, നിന്റെ ബ്ലോഗില്‍ കുറച്ചു പോസ്റ്റു മാത്രമല്ലേ ഉള്ളൂ? മറ്റെവിടെയും വായിച്ചതൊന്നും നിന്റെ ബ്ലോഗില്‍ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്തോ, ഇനി ഞാന്‍ കാണാഞ്ഞിട്ടായിരിക്കും."

അത്ഭുതം!

"എന്ത് കാണാഞ്ഞിട്ടോ? . . . .  ഇപ്പോ മ്മടെ വീട്ടീന്ന് ഒരു തണ്ണിക്കിണ്ടി കള്ളന്‍ കട്ടോണ്ടുപോയാപ്പിന്നെ അത് അവടെ കാണാന്‍ പറ്റ്വോ?"

ചോദ്യം?

"? . . . . ഇല്ല. "

സംശയം.

"ആ അതുപോലെന്ന്യാ ഇദും."

"ങേ?"

ങേ!

2 അഭിപ്രായങ്ങൾ:

  1. ഇത് സൂക്ഷിച്ച് വച്ചോളൂ
    നാളെ ആരെങ്കിലും തണ്ണിക്കിണ്ടി പോലെ കട്ടോണ്ട് പോയാലോ!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതാരും കട്ടോണ്ടു പോകില്ല അജിത്തേട്ടാ. ഇത് ഇവിടെയുണ്ട് എന്ന് എനിക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല;)

      ഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹം