2014, നവംബർ 9, ഞായറാഴ്‌ച

ഗോ എഹഡ്, മേക്ക് മൈ ഡേ!

ഉണര്‍ന്നപ്പോള്‍ വൈകി. എന്നിട്ടും പുതപ്പിനടിയില്‍ ഞാന്‍ മടി പിടിച്ചു കുറേ നേരം കിടന്നു. അലസത -- അതെന്റെ കൂടെപ്പിറപ്പാണല്ലോ? അപ്പോള്‍ വിശപ്പ് എന്നോട് ചോദിച്ചു: അതേയ്, ഞാന്‍ നിക്കണോ അതോ പോണോ? കാത്തിരിപ്പിന്റെ നിരാശയും ക്ഷീണവും ആ ശബ്ദത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു. നീ പോടാ. ഞാന്‍ കമഴ്ന്നു കിടന്നു. കിടക്കയില്‍ അമര്‍ന്നപ്പോള്‍ വിശക്കുന്ന വയറിന് ഒരു ആശ്വാസം. ആ കിടത്തത്തില്‍ ഞാന്‍ വീണ്ടും ഉറങ്ങിപ്പോയി. അസ്തമയ സൂര്യനെ പോലെ എന്റെ ബോധം മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു. ശരിക്കും. തന്നെ. വെറുതെ പറഞ്ഞതല്ല. അങ്ങനെയാണ് ഞാന്‍ ഉറങ്ങാറ്. മെല്ലെ മെല്ലെ ഞാന്‍ അലിഞ്ഞില്ലാതാകും. പിന്നെ, ചിദാനന്ദരൂപം ശിവോഹം ശിവോഹം. 

തോക്കുകള്‍ എനിക്ക് വലിയ ഇഷ്ടമാണ്. മാഗ്നം ഫോഴ്സ്. ഡു യു ഫീല്‍ ലക്കി? ഗോ എഹഡ്, മേക് മൈ ഡേ. ഗെറ്റ് ഫോര്‍ കോഫിന്‍സ് റെഡി. സ്റ്റിക് ഇറ്റ് ഇന്‍ യുവര്‍ ആസ്. പറയണ്ടല്ലോ? ക്ലിന്റ് ഈസ്റ്റ്‌വുഡും.


ഞാന്‍ ക്ലിന്‍റ്റ് ഈസ്റ്റ്‌വുഡ് അല്ല. മൂപ്പര്‍ പണ്ട് പട്ടാളത്തിലായിരുന്നു. ഞാനും. ആണോ? അല്ലേ? .44 മാഗ്നം ഒരു പഴയ തോക്കാണ്. ഇത് ആധുനികനാണ്. എം16 സീരീസ്. എകെ ഫോട്ടിസെവനേക്കാള്‍ കൃത്യതയുള്ളവന്‍. ഞാന്‍ അതിന്റെ ലെന്സിലൂടെ ആകാശത്ത് ചന്ദ്രനെ നോക്കി ഉന്നം പിടിച്ചു. ഒറ്റ വെടിക്ക് ചന്ദ്രനെ വരെ വെടിവെച്ചു താഴെയിടാം എന്നു തോന്നിപ്പോയി. അതാണ് ഇവന്‍. അവനെ ഞാന്‍ ഇങ്ങനെ തലോടിക്കൊണ്ടിരുന്നു. ഒരു മാദക സുന്ദരിയായ പ്രോസ്റ്റിറ്റ്യൂട്ടിനെ തഴുകുന്ന പോലെ. സ്കൂള്‍ വിട്ടു വരുമ്പോള്‍ ബസില്‍ പുറകില്‍ നിന്ന ഒരു മധ്യവയസ്കന്‍ എന്റെ തുടകളിലും ബട്ടക്സിലും പണ്ട് തഴുകിയ പോലെ. 

സര്‍, ദേ ആര്‍ കമിങ്ങ്. വേര്‍ ഫ്രൊം? ടേക് പൊസിഷ്യന്‍സ്. അലെര്‍ട്ട്. സ്റ്റിക് ടു ദി പ്ലാന്‍. ബി വെരി വെരി സ്റ്റെല്‍ത്തി. ഐ വാണ്ട് നോ കാഷ്വാല്‍റ്റീസ് ഓണ്‍ ഔര്‍ സൈഡ്. ഞങ്ങള്‍ മരങ്ങള്‍ക്കു മുകളിലായിരുന്നു നില്‍പുറപ്പിച്ചിരുന്നത്. ഈ നശിച്ച കാട്ടിനുള്ളില്‍ ഈ നായ്ക്കളെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇവറ്റകള്‍ ഇപ്പോഴാണോ വരുന്നത്? തോക്കിന്റെ ലെന്‍സിലൂടെ ഞാന്‍ നോക്കി. ഒന്നുമറിയാതെ, മരണത്തിലേക്ക് വരിവരിയായി നടന്നു വരുന്ന ഉറുമ്പുകൂട്ടം. അവരെ കാത്ത് വേട്ടമൃഗങ്ങളെ പോലെ ഞങ്ങള്‍ -- ശ്വാസം അടക്കിപ്പിടിച്ച്, സ്വന്തം ഹൃദയമിഡിപ്പിനെ പോലും നിയന്ത്രിച്ചുകൊണ്ട്, നിമിഷങ്ങള്‍ എണ്ണി എണ്ണി. അവര്‍ക്കായി ഞങ്ങള്‍ ഒരുക്കിയ അദൃശ്യവലയത്തില്‍ പ്രവേശിച്ചിതു മാത്രമേ അവര്‍ ഓര്‍ക്കുകയുള്ളൂ. പിന്നെ എന്തെങ്കിലും ചിന്തിക്കാനോ എന്താണ് നടക്കുന്നത് എന്നു മനസ്സിലാക്കുവാനോ ഞങ്ങള്‍ അവര്‍ക്ക് സമയം കൊടുത്തില്ല. വെല്‍കം ടു ബ്ലഡ് ബാത്ത്, യൂ ഫില്‍ത്തി ഡോഗ്സ്. വെല്‍കം ടു ദ ബ്ലഡ് ബാത്ത് ദാറ്റ് യൂ ഹാവ് ആസ്ക്ഡ് ഫോര്‍, യൂ ബാസ്റ്റഡ്സ്. 

തിരിച്ചുള്ള യാത്രയില്‍ മിലിട്ടറിവാനില്‍ കമഴ്ന്നു കിടന്നുറങ്ങുമ്പോള്‍ ഒരു കൊതുക് എന്റെ പിന്‍കഴുത്തിലെ ധമനികളില്‍ നിന്നും ചോര ഊറ്റിക്കുടിച്ചുകൊണ്ടിരുന്നു. എന്നിട്ടും അതിന്റെ സ്പര്‍ശനം ഒരു പെണ്ണിന്റേതുപോലെയാണെന്നാണ് എനിക്ക് തോന്നിയത്. ഉടലാകെ ഒരു കോരിത്തരിപ്പ്. പെണ്‍കൊതുക് മാത്രമേ രക്തം കുടിക്കൂ എന്നു പറഞ്ഞത് നേരാണോ?

ചിന്തിക്കുക!

മരുഭൂമിയിലൂടെ കുതിച്ചുപായുന്ന ആര്‍മി ജീപ്പില്‍ ഡ്രൈവര്‍ക്കും എനിക്കും ഇടയിലായി അവന്‍ ഇരുന്നു. വിലങ്ങിട്ട കൈകള്‍. കരഞ്ഞു വീങ്ങിയ കണ്ണുകള്‍. രക്തത്തില്‍ കുളിച്ച മുഖം. തോക്കിന്റെ പാത്തികൊണ്ട് അവന്റെ മൂക്ക് അടിച്ചുതകര്‍ത്തത് ഞാനാണ്. ഇനി എത്ര പോകണം? എത്താറായി. ദാ അവിടെ. ജീപ്പ് നിര്‍ത്തി. അകലെയായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആട്ടിന്‍പറ്റം. അതിനും അപ്പുറത്തായി ഒരു ഗ്രാമത്തിന്റെ നിഴല്‍. വീ നീഡ് എയര്‍ സപ്പോര്‍ട്ട്. എനമി ഹൈഡ്ഔട്ട് സ്പോട്ടഡ്. നിമിഷങ്ങള്‍ക്കകം തലക്കു മുകളില്‍ ഇരമ്പുന്ന പോര്‍വിമാനങ്ങള്‍. 'അറ്റാക്ക്! ദെന്‍ വീ ഷാല്‍ സീ'. എനമി സ്പോട്ടഡ്, എനമി സ്പോട്ടഡ്! റിക്വസ്റ്റിങ്ങ് ഫോര്‍ പെര്‍മിഷന്‍ ടു എന്‍ഗേജ്! റിക്വസ്റ്റിങ്ങ് ഫോര്‍ പെര്‍മിഷന്‍ ടു എന്‍ഗേജ്! സ്റ്റാന്റ് ഡൗണ്‍, സ്റ്റാന്റ് ഡൗണ്‍. പെര്‍മിഷന്‍ ടു എന്‍ഗേജ്! പെര്‍മിഷന്‍ ടു എന്‍ഗേജ്! റോജര്‍ ദാറ്റ്, ക്യാപ്റ്റന്‍. 

ഡു യു ഫീല്‍ ലക്കി? ഗോ എഹഡ്, മേക് മൈ ഡേ. 

'അക്ഷരങ്ങള്‍ അച്ചടിച്ച പുസ്തകത്താളുകളില്‍ യുദ്ധത്തെ കുറിച്ച് ചര്‍ച്ച നടത്തുന്ന ബുദ്ധിജീവികള്‍ക്ക് യഥാര്‍ത്ഥ യുദ്ധം എന്താണെന്ന് അറിയില്ല. അവര്‍ക്ക് കണ്ണീരിന്റെ ചൂട് എന്താണെന്ന് അറിയില്ല.'

യു മീന്‍ ടിയേഴ്സ്, മൈ ബോയ്? ടിയേഴ്സ് മൈ ആസ്.

ഇവിടെ കണ്ണുനീര്‍ ഇല്ല. കണ്ണു നീരിനും ചൂടോ? രക്തത്തിന്റെ ചൂട് മാത്രമേ ഞാന്‍ അറിഞ്ഞിട്ടുള്ളൂ. യുദ്ധം ചെയ്തു കഴിയുമ്പോള്‍ വല്ലാത്ത വിശപ്പാണ്. കുടല്‍ കരിയുന്ന വിശപ്പ്. ഒരു ഗ്രാമം വൈപ് ഔട്ട് ആയിരിക്കുന്നു. ഓള്‍ സ്റ്റാന്റ് ഡൗണ്‍. ഓള്‍ സ്റ്റാന്റ് ഡൗണ്‍. ഇനി നമുക്ക് എന്തെങ്കിലും കഴിക്കാം.

കഴിക്കാം.

ആസ്റ്റന്‍ മാര്‍ടിന്‍ പറന്ന് വന്ന് ഒരു സഡന്‍ ബ്രേക്ക് ഇട്ടു നിന്നു. ഈ ചെറിയ റോഡിലൂടെയാണൊ, ഈ പന്നി ഇത്ര സ്പീഡില്‍ വണ്ടി ഓടിക്കുന്നത്? ഒരു കാറുള്ളതിന്റെ അഹങ്കാരമേ! ഇവനെയൊക്കെ....


ഞാന്‍ ഇറങ്ങി. നേരെ ബാറിലേക്ക്. നീലക്കണ്ണുള്ള വൈറ്റ് സ്കിന്നുള്ള സുന്ദരിയുടെ നോട്ടം എന്നില്‍ പതിയുന്നത് ഞാനറിഞ്ഞിരുന്നു. മേനോത്തി ആരിക്കും. അല്ലെങ്കില്‍ നായര്‍. അല്ലെങ്കില്‍ നമ്പ്യാര്‍. അങ്ങനെ ഒക്കെ അല്ലാതെ നായികയുണ്ടോ? ചുരുങ്ങിയത് കന്യകയെങ്കിലും ആയിരിക്കും. എന്തായാലും, വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ? എന്നിലേക്കുള്ള വഴി നിന്റെ മുന്നില്‍ ഞാന്‍ എപ്പോഴും തുറന്നിട്ടിരിക്കുന്നെടീ, കുവേ (ട്രാന്സ്ലേഷന്‍: പ്രിയേ). പാതിരാത്രിയായാല്‍ നല്ലത്. മറൈന്‍ ഡ്രൈവില്‍ ഒരു പട്ടിശവവും ഉണ്ടാകില്ല. നിനക്ക് സമ്മതമാണെങ്കില്‍, നമുക്ക് കിസ്സടിച്ച് കുറച്ചു നേരം ഇരിക്കാം. കിസ്സോ? അല്ല, ഫോര്‍പ്ലേ. അതാ ഉദ്ദേശിച്ചത്. എന്നിട്ട് ....

സൊ, വാട്ട് വില്‍ യൂ ഹാവ്, മിസ്റ്റര്‍....?

ദ യൂഷ്വല്‍, ബേബി. ഷേക്കന്‍ നോട്ട് സ്റ്റേര്‍ഡ്.

കഴിക്കാന്‍?

കഴിക്കാന്‍ ഇനി എണീറ്റ് ശരവണഭവന്‍ വരെ എന്റെ പട്ടി പോകും. വിശപ്പ്. എന്തിനാണാവോ, ശരീരം ഇങ്ങനൊക്കെ ഓരോന്ന് ആവശ്യപ്പെടുന്നത്? അര കിലോ ആപ്പിള്‍! ഫ്രിഡ്ജിലുണ്ടാവണം. മിനിഞ്ഞാന്നോ മറ്റോ വാങ്ങി വച്ചതാണ്. ശരീരമേ എണീല്‍ക്കൂ! ശരീരം ഇഷ്ടമില്ലാതെ എണീറ്റു. നടക്കൂ. നടന്നു. തുറക്കൂ. തുറന്നു. ആപ്പിള്‍. മൂന്നെണ്ണം. എടുക്കൂ. എടുത്തു. എന്നിട്ടോ? മൂന്നും കെട്ടു പോയിരിക്കുന്നു. ഉള്ളില്‍ നിന്ന് ആരോ പറഞ്ഞു, ആപ്പിള്‍ കെട്ടു പോകുന്നതിന് മുമ്പ് കഴിച്ചില്ലെങ്കില്‍ അതു കെട്ടു പോകും, ബേബി.

--സന്ദീപ് പാലക്കല്‍
ചെന്നൈ.

8 അഭിപ്രായങ്ങൾ:

  1. നന്നായി എഴുതിയിട്ടുണ്ട്.
    ഒരു മാദക സുന്ദരിയായ പ്രോസ്റ്റിറ്റ്യൂട്ടിനെ തഴുകുന്ന പോലെ......
    സ്കൂള്‍ വിട്ടു വരുമ്പോള്‍ ബസില്‍ പുറകില്‍ നിന്ന ഒരു മധ്യവയസ്കന്‍ എന്റെ തുടകളിലും ബട്ടക്സിലും പണ്ട് തഴുകിയ പോലെ.
    മേനോത്തി....... നായര്‍.......... നമ്പ്യാര്‍........ നായിക....... കന്യക...... ഇതൊന്നും അല്ലാതെ മറ്റൊന്നും എനിയ്ക്കൊന്നും മനസ്സിലായില്ല.
    അതല്ലാ, ഈ മേനോത്തി, നായര്‍, നമ്പ്യാര്‍ ഇവർക്കൊക്കെ ഇതാണോ പണി? ഇതാരു പറഞ്ഞു?

    മറുപടിഇല്ലാതാക്കൂ
  2. തുടക്കം നന്നായിരുന്നെങ്കിലും പിന്നീട് ആസ്വാദ്യകരമായി തോന്നിയില്ല. പലവിധത്തിലുള്ള പശ്ചാത്തലങ്ങൾ കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചത്‌ എനിക്കങ്ങ് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടായിരിക്കാം...

    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  3. വായിച്ചു. ഒരു പുതുമയുണ്ട്. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. നല്ല ഒരു വായനാസുഖം കിട്ടിയില്ലെന്നേ എനിക്ക്‌ പറയാൻ കഴിയൂ.

    മറുപടിഇല്ലാതാക്കൂ
  5. എല്ലാ വായനകള്‍ക്കും നന്ദി. പ്രചോദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി.

    പല പശ്ചാത്തലങ്ങള്‍ കൂട്ടി യോജിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നേ പറയുന്നുള്ളൂ. എഴുതിയത് വളരെ വ്യക്തമായ ധാരണകളോടെയാണ്. സ്വന്തം എഴുത്ത് വിശദീകരിക്കാന്‍ ശ്രമിക്കുന്നത് അതിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെയാണെന്ന വിശ്വാസമുള്ളതിനാല്‍ അതിനു മുതിരുന്നില്ല.

    "വായനാസുഖം ലഭിക്കണം എന്ന ഉദ്ദേശ്യം" എഴുതാനുള്ള നല്ല ഒരു കാരണമോ ലക്ഷ്യമോ ആയി കരുതുന്നില്ല. അതു ലഭിച്ചാല്‍ നല്ലത് എന്നേ പറയാനാവൂ. ഇല്ലെങ്കില്‍ ഇല്ല.

    പിന്നെ മേനോത്തി, നായര്‍, .... ഇതൊന്നും ഞാന്‍ വിശദീകരിക്കില്ല. അക്ഷരാര്‍ത്ഥങ്ങള്‍ക്കും അപ്പുറമാണ് എഴുത്തുകാരന്റെ സിംബല്‍സ് എന്നു ഞാന്‍ കരുതുന്നു.

    മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹം