2012, ജൂലൈ 5, വ്യാഴാഴ്‌ച

കടല്‍

ആരെയും ശല്യപ്പെടുത്താതിരുന്നിട്ടും 
അവരെന്നെ പുച്ഛിച്ചു.
പൊട്ടനെന്നും പൊട്ടക്കിണറ്റിലെ തവളയെന്നും
അവര്‍ എനിക്കോമനപ്പേരിട്ടു.

ഞാന്‍ കിണറുകള്‍ കണ്ടിട്ടില്ല.
ആഴക്കടലില്‍ ജീവിക്കുന്ന എനിക്കെന്തു കിണര്‍?
അവര്‍ പൊട്ടന്മാര്‍! കടല്‍ കാണാത്തവര്‍.
കടലിനെ പേടിച്ച് കരയുടെ സുരക്ഷയില്‍ കഴിയുന്നവര്‍.

കടലു  കാണാത്ത, എന്നെ അറിയാത്ത 
അവരേയോര്‍ത്ത്  ഞാനെന്തിനു ലജ്ജിക്കണം?
അവരുടെ ഭാരം അവര്‍ തന്നെ ചുമക്കട്ടെ.
ഒപ്പം എന്റെ മാനാപമാനങ്ങളുടെയും....

ഈ അഗാധനീലിമയില്‍ ഒരു മത്സ്യമായി 
എന്റെ ജീവിതം ഞാന്‍ പാടിത്തീര്‍ക്കട്ടെ.
 ഒരു സൂര്യാസ്തമയ വേളയില്‍
നമുക്ക് കടലോരത്തു സന്ധിക്കാം.


--പി. സന്ദീപ്‌ 
ചെന്നൈ.
ജൂണ്‍ 4, 2012.

6 അഭിപ്രായങ്ങൾ:

  1. ഒരു സൂര്യാസ്തമയ വേളയില്‍
    നമുക്ക് കടലോരത്തു സന്ധിക്കാം.... നല്ല കവിത ,ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012, ജൂലൈ 5 6:24 PM

    കൊള്ളാം നല്ല വരികള്‍ ,വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
  3. അഗാധതയിലെ മത്സ്യത്തിന്‌ ആർജ്ജവമാർന്ന ആശംസകൾ.

    മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹം